ജവഹർ ബാൽ മഞ്ച് കണ്ണൂർ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഠന ക്യാമ്പ് സംഘടിപ്പിച്ചു. ജെ ബി എം കണ്ണൂർ ബ്ലോക്ക് പ്രസിഡന്റ് ബിന്ദുവിന്റെ അധ്യക്ഷതയിൽ ഡി സി സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. പ്രസ്തുത പരിപാടിയിൽ ഡി സി സി ട്രഷറായി തിരഞ്ഞെടുത്ത കെ പ്രമോദിനുള്ള ആദരവും, ചിത്ര രചനാ മത്സരത്തിൽ വിജയികളായവർക്കുള്ള ഉപഹാരവും, സർട്ടിഫിക്കറ്റും നൽകി. ശേഷം കുട്ടികൾക്കുള്ള സ്കിൽ ഡെവലപ്പ്മെന്റ് ക്ലാസ്സ് സുശാന്ത് ടി കെ നൽകി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ കായക്കൽ,ബാൽ മഞ്ച് ജില്ലാ ചെയർപേഴ്സൺ അഡ്വ ലിഷ ദീപക്, ഡി സി സി ജനറൽ സെക്രട്ടറി സി ടി ഗിരിജ,ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം പി രാജേഷ്,മണ്ഡലം പ്രസിഡന്റുമാരായ കെ വി ചന്ദ്രൻ, മുഹമ്മദ് ശിബിൽ, കെ എസ് യു ബ്ലോക്ക് പ്രസിഡന്റ് പ്രകീർത്ത് മുണ്ടേരി, മുഹമ്മദ് റിബിൻ തുടങ്ങിയവർ സംസാരിച്ചു.
Jawahar Bal Manch organized a study camp



















